മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ
Mar 1, 2026 12:56 PM | By PointViews Editor

എന്താണ് ഇറാന് ഇങ്ങനെ സംഭവിക്കാൻ കാരണം? ചരിത്രം തിരിച്ചടി കൊടുക്കുകയാണ്.

ഒരു കാലത്ത് നല്ല സുഹൃത്തുക്കളായിരുന്ന ഇറാനും ഇസ്രായേലും ഏറ്റുമുട്ടലിൻ്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇസ്രയേലിന് ഒപ്പം അമേരിക്കയും കൂടി ചേർന്ന് യുദ്ധമായി പുതിയ തലത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇസ്രായേൽ അമേരിക്കയുടെ പിന്തുണയോടെ കയറി ആദ്യത്തെ വെടി പൊട്ടിച്ചു. അതിനവർക്ക് ന്യായീകരണമുണ്ട്. കാരണം ഇസ്രയേലിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുമെന്ന ഇറാൻ്റെ മുൻ പ്രഖ്യാപനം തന്നെ മതി അങ്ങനെ ന്യായീകരിക്കാൻ.

ഇസ്രയേലിന് മാത്രമല്ല ലോകത്തിലെ മനുഷ്യസമൂഹങ്ങൾക്കെല്ലാം ഭീഷണി ഉയർത്തി മിഡിൽ ഈസ്റ്റ് മുഴുവനായി ഏതാണ്ട് പത്തൊമ്പതോളം ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പുകളെ ഫണ്ട് ചെയ്യുന്ന, ആയുധങ്ങൾ, ട്രെയിനിങ് ഒക്കെ നൽകുന്ന രാജ്യമാണ് ഇറാൻ എന്നത് വസ്തുതയാണ്. ഹിസ്ബുള്ള, ഹമാസ്, ഹൂതികൾ എന്നിവരെല്ലാം തന്നെ ഇറാൻ്റെ പ്രോക്സി ഗ്രൂപ്പുകളാണ്. തൊണ്ണൂറുകളിൽ അൽ ക്വൈദയുമായും ഇറാന് ബന്ധമുണ്ടായിരുന്നു.

2023-ൽ ഇസ്രായേലിൽ കടന്ന് കയറി ആയിരക്കണക്കിന് നിരപരാധികളായ പൗരന്മാരെ വധിച്ച ഹമാസിൻ്റെ നട്ടെല്ല് ഇറാനാണ്. അമേരിക്ക-ഇറാൻ ചർച്ചയിൽ അമേരിക്ക ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്ന് ഈ സംഘടനകളുടെ ഫണ്ടിംഗ് നിർത്തണമെന്നാണ്. എന്നാൽ ഇറാൻ അംഗീകരിച്ചില്ല. മറ്റൊന്ന് ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ പരിപാടികൾ എല്ലാം നിർത്തി വെച്ച്, ഇറാൻ അതിനായി ശേഖരിച്ച എല്ലാ യുറേനിയവും അമേരിക്കയ്ക്ക് നൽകുക എന്ന് ആവശ്യപ്പെട്ടിരുന്നു.. ഇറാൻ്റെ പ്രധാനപ്പെട്ട മൂന്ന് ആണവ കേന്ദ്രങ്ങളായ ഫോർഡോ, ഇസ്തഹൻ, നഥാൻസ് എന്നീ കേന്ദ്രങ്ങൾ നശിപ്പിക്കണം എന്നും അതിനോടൊപ്പമുണ്ട്.

ഇറാനെ സംബന്ധിച്ച് അവർ ഇരുപത് വർഷമായി നടത്തി വരുന്ന ഒന്നാണ് ഈ ആണവ സമ്പുഷ്ടീകരണം എന്നത്. അതിനായി അവർക്ക് എത്രയെത്ര സൈനികർ, ശാസ്ത്രജ്ഞന്മാർ എന്നിവരെ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും അവർ അംഗീകരിക്കാൻ പോകുന്നില്ല എന്ന് ആദ്യമേ വ്യക്തമായതാണ്. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബേസിൽ ആക്രമണം നടത്തിയ സ്ഥിതിക്ക് ഇനി അമേരിക്കയും കൂടുതൽ അഗ്രസീവായി രംഗത്തിറങ്ങും. ഇറാന് എത്രത്തോളം ഇതിൽ പിടിച്ച് നിൽക്കാൻ കഴിയും എന്ന് മാത്രം നോക്കിയാൽ മതി.

ഇസ്രായേൽ എന്ന രാജ്യത്തെ ലോകത്ത് ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു ഇറാൻ. 1979-വരെ ഇസ്രായേലിൻ്റെ വിശ്വസ്ത സഖ്യരാജ്യങ്ങളിൽ ഒന്നായിരുന്നു ഇറാൻ. പിന്നെ എന്ത് പറ്റി?

1979-ൽ ഇറാനിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷം വന്ന ഖൊമെനി ഭരണകൂടമാണ് അതിന് മതത്തിൻ്റെ നിറം ചാലിച്ച് ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന് വാദിച്ച്, അത് വരെയുണ്ടായിരുന്ന എല്ലാ ബന്ധങ്ങളെയും തള്ളി കളയുന്നത്.


ഇറാൻ ഒരു ആണവശക്തിയാകുന്നത് ഒരിക്കലും നമുക്ക് നല്ലതല്ല. ഒരു പാകിസ്താനെ കൊണ്ട് തന്നെ ആവശ്യത്തിലധികം തലവേദനയാണ്. മേഖലയിൽ മറ്റൊരു രാജ്യം കൂടി ആണവ ശക്തിയാകുന്നത് നമുക്ക് ആശ്വാസമായ ഒന്നല്ല. പക്ഷേ ഇറാൻ നയതന്ത്രതലത്തിൽ നമുക്ക് വളരെ ആവശ്യമുള്ള രാജ്യവുമാണ്. ചാബഹാർ പോർട്ട് അടക്കം നമ്മുടെ ധാരാളം ഇൻവെസ്റ്റ്മെൻ്റ്, ഇറാനിലുണ്ട്. ഒരു മതഭരണകൂടത്തിന് എങ്ങനെയാണ് ഒരു രാജ്യത്തിനെ നാശത്തിൻ്റെ വക്കിൽ കൊണ്ടെത്തിക്കാൻ കഴിയുമെന്നതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇറാൻ.


പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റിന് ഇസ്രയൽ തെമ്മാടി രാഷ്ട്രം ആകുമ്പോൾ ഇറാൻ എന്താകണം ? ഇറാനെ മാലാഖ രാഷ്ട്രം എന്നു വിളിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് ചരിത്രം അറിയില്ല എന്നതാണ് വാസ്തവം.

എങ്ങനെയാണ് ഇറാൻ മാലാഖ രാഷ്ട്രം ആകുന്നത് ?

നല്ല അന്തസ്സോടെ ലോക നിലവാരത്തിൽ ഇറാനെ നയിച്ചിരുന്ന മതേതര

ഷാ ഭരണകൂടത്തെ ഇസ്ലാമിക വിപ്ലവത്തിലൂടെ പുറത്താക്കിയാണ് ഖൊമേനി എന്ന ഭീകരൻ ഭരണം പിടിച്ചത്. കൊമേനി ദീർഘനാൾ ഒളിവിൽ ആയിരുന്നു . ഇറാനിലെ ഏറ്റവും പ്രമുഖ ഷിയ പുരോഹിതൻ, പണ്ഡിതൻ എന്നൊക്കെ പറയാം . കൊമേനി ഒളിവിൽ ഇരുന്ന് എഴുതിയ പുസ്തമാണ് ഇസ്ലാമിക് ഗവർൺമൻ്റ് (1970). കൊമേനിയുടെ ലക്ഷ്യങ്ങൾ എല്ലാം അതിൽ ഉണ്ട്. ഷാ ഭരണകൂടത്തിനെതിരെ വിപ്ലവം നടത്തിയത് കൊമേനിയുടെ ഇസ്ലാമിസ്റ്റ് ഗ്യാങ് മാത്രമല്ല . പാച്ഛാത്യ വിരുദ്ധതയും സാമ്രാജിത്യ വിരുദ്ധതയും ആയിരുന്നു ആ മൂവ്മൻ്റിൻ്റെ കോർ ആശയം . അപ്പോൾ തീർച്ചയായും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ഗ്രൂപ്പുകളും മാവോയിസ്റ്റുകളും സോഷ്യലിസ്റ്റ് മോഹികളും ജനാധിപത്യ വാദികളും എല്ലാം കൊമേനിക്ക് ഒപ്പം കൂടി. പക്ഷേ അവർക്ക് അറിയില്ലായിരുന്നു വേലിയിൽ ഇരുന്ന ശരിയല്ലാത്ത ശരിയ അണലിയെ എടുത്താണ് വേണ്ടാത്തിടത്ത് ഒക്കെ വെക്കുന്നത് എന്ന് . ഒരു കമ്യൂണിസ്റ്റ് രാജ്യം അല്ലെങ്കിൽ സോഷ്യൽ ഡമോക്രസി അത് മാത്രമാണ് അവർ പ്രതീക്ഷിച്ചത്. കൊമേനിയുടെ ഇസ്ലാമിക് ഗവർൺമെൻ്റ് ഒന്നും അവർ വായിക്കാൻ നിന്നില്ല. Tudeh പാർട്ടി എന്ന പ്രോ സോവിയറ്റ് പാർട്ടിയായിരുന്നു ഇറാനിലെ മെയിൻ കമ്യൂണിസ്റ്റ് പാർട്ടി. കട്ട മാർക്സിസ്റ്റുകൾക്ക് ഒപ്പം തന്നെ അവിടെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു. ഇസ്ലാമിക് - സോഷ്യലിസ്റ്റ് . ഇസ്ലാം എന്നാൽ അടിസ്ഥാനപരമായി ഒരു സോഷ്യലിറ്റ് പ്രസ്ഥാനം ആണെന്ന് വിശ്വസിക്കുന്ന "മുജാഹുദ്ധീൻ ഈ ഖൽഖ് ( MEK) എന്ന പാർട്ടി .എല്ലാവരും ഒറ്റക്കെട്ടായി പാവം നല്ലവനായ ഷായെ ഓടിച്ചു. പാവം ഷാ എങ്ങനെയോ രക്ഷപ്പെട്ടു. പക്ഷെ

വിപ്ലവത്തിൻ്റെ രണ്ടാം ദിനം സംഭവിച്ചതാണ് പിണറായി വിജയൻ പറയാത്ത കോമഡി.

വിപ്ലവത്തിന് ശേഷം എന്ത് ? ഒരു കൂട്ടുകക്ഷി ഭരണം കമ്യൂണിസ്റ്റ് മണ്ടൻമാർ കൊതിച്ചു. പൊതു ശത്രുവിന് എതിരെ കുട്ടം കൂടുന്നവർ ആഗ്രഹിക്കുന്ന കാര്യമാത്തത്. എന്നാൽ രണ്ടാം ദിനം ചിന്തിക്കാത്തതാണ് സംഭവിച്ചത്. ആഗ്രഹിച്ചതല്ല സംഭവിച്ചത്. സോവിയറ്റ് യൂണിയനിൽ മെൻഷവിക്കുകൾ കുട്ടമായി കൊല്ലപെട്ടത് ഓർമ്മയില്ലേ? ഇറാനിലും അത് തന്നെ സംഭവിച്ചു. ഇസ്ലാമിക ഭരണകൂടത്തിന് സോഷ്യലിസവും വേണ്ട , ജനാധിപത്യവും വേണ്ട. വേണ്ടത് ഇസ്ലാം മാത്രം. വീണ്ടും ഒരു വിപ്ലവം നടത്താൻ ഉള്ള അവസരം പോലും പുതിയ ഇസ്ലമിക ഭീകര ഭരണകുടം കൊടുത്തില്ല. ആദ്യം ടാർജറ്റ് ചെയ്യപ്പെട്ടത് കൂടെ നിന്ന കമ്യൂണിസ്റ്റ് വിപ്ലവകാരികളെ തന്നെയാണ് . പതിനായിരക്കണക്കിന് പേരെ കൊന്നു. കമ്യൂണിസം എന്നത് ഇറാനിൽ ഒരു ഓർമ്മ ആയി അവശേഷിക്കാത്ത കോമഡി മാത്രമായി. അമേരിക്കയെ പോലെ കമ്യൂണിസ്റ്റുകളും ചെകുത്താൻ ആയി പ്രഖ്യാപിക്കപ്പെട്ടു. കടുത്ത ശിക്ഷ കിട്ടിയത് നേരത്തെ പറഞ്ഞ ഇസ്ലാമിക സോഷ്യലിസം പോലത്തെ പുതിയ ഐറ്റം ഇറക്കിയ MEK ക്ക് ആണ്.

വിജയൻ്റെ ഇടത് പക്ഷ മാലാഖയായ ഖൊമേനിയുടെ ഭരണഘടന എങ്ങനായിരുന്നു എന്നറിയാമോ?

Velayat-e Faqih (Guardianship of the Islamic Jurist) ഇസ്ലാമിക നിയമജ്ഞൻ്റെ ഗാർഡിയൻഷിപ്പ്. അതാണ് കൊമേനി മുന്നിൽ വെച്ച ഭരണം. ഷിയകൾക്ക് പന്ത്രണ്ട് പരിശുദ്ധ ഇമാമുകൾ ഉണ്ട്. മുഹമ്മദിൻ്റെ പിൻതുടർച്ചക്കാർ ആണവർ എന്നാണവർ പറയുന്നത്. പക്ഷെ മുഹമ്മദിന് പിന്തുടർച്ചയില്ലാത്ത വിധം മുഹമ്മദിൻ്റെ വംശമറ്റ് പോയിരുന്നു എന്നതാണ് ചരിത്ര വസ്തുത. അതിൽ അവസാനത്തെ ഇമാം മുഹമ്മദ് അൽ മഹ്ദി (ഒൻപതാം നൂറ്റാണ്ട് ) അന്നു മുതൽ അദൃശ്യനായാണ് ഉള്ളത്. ഈ ഇമാം തിരിച്ചു വരുമെന്നും, വരുന്നത് വരെ ഇസ്ലാമിക രാജ്യം ഇസ്ലാമിൻ്റെ നിയമങ്ങൾ അനുസരിച്ച് ഒരു സീനിയർ ഇസ്ലാം പുരോഹിതൻ ഭരിക്കണം എന്നതാണ് Velayat-e Faqih. ആരാണ് ആ ഗാർഡിയൻ . അത് കൊമേനി തന്നെ. സാധാരണയായി മതവും രാഷ്ട്രീയവും വേറിട്ടു നിക്കണം എന്ന ഷിയ നിലപാടിന് വിരുദ്ധമായി മതത്തെയും രാഷ്ട്രീയത്തെയും കുട്ടി കെട്ടുന്ന, അതു വഴി സർവ്വാധികാരം സ്വന്തമാക്കുന്ന നീക്കം ആണ് കൊമേനി നടത്തിയത്. കൊമേനിയിൽ നിന്നും കമനായിയിലേക്ക് പിന്നീടെത്തി.

കൊമേനിയുടെ മരണ ശേഷം ഇന്നത്തെ ഇറാനിയൻ ലീഡർ ആയത്തുള്ള അലി കമനായി ഭരണം ഏൽക്കുന്നത് 1989 ൽ ആണ്. ആയത്തുള്ള എന്നാൽ സുപ്രീം ലീഡർ എന്നാണ് അർത്ഥം. കൊമേനിയുടെ അടിച്ചമർത്തൽ കമനായിയും തുടർന്നു. കമനായിയുടെ പ്രധാന ശക്തി എന്നൊക്കെ പറയുന്നത് ഹിസ്ബുള്ള ഹൂത്തി ഹമാസ് തുടങ്ങിയ ഹഹഹ പ്രോക്സികൾ ആണ്.

Velayat-e Faqih പരിഷ്കരിച്ച് കമനായി അത് Velayat-e Mutlaqeh ആക്കി. അത് പ്രകാരം കമേനിയുടെ ഉത്തരുവകൾ ദൈവത്തിൻ്റെ ഉത്തരവിന് തുല്യമായി

കമേനിക്ക് വയസായി. ആരോഗ്യ പ്രശ്നങ്ങളും ഉണ്ട്. ആര് ആണ് അടുത്ത ഭരണാധികാരി എന്ന് ഉറപ്പില്ല . ജനപിന്തുന്ന ഏറ്റവും കുറവുള്ള സമയം. മഹ്സ അമിനിയുടെ പേരിലുള്ള സമരങ്ങൾ അടിച്ചമർത്തിയെങ്കിലും അടിത്തട്ടിൽ പലതും പുകയുന്നുണ്ട്. . ഒരു പക്ഷേ പുതിയ ഇസ്ലാമിക് മാലാഖയിലേക്ക് ഇറാൻ പോയി ഇറാനികൾ മാലാഖയുടെ ശരിയ ഭരണത്തിൽ തുടരും. അല്ലെങ്കിൽ വീണ്ടും നല്ല കാലം വരും.

മതം ഒരു ഭ്രാന്തായി വിൽക്കാൻ ഖൊമേനി ശ്രമിച്ചു.

മാറുന്ന ഇറാൻ മതാധികാരത്തിൽ നിന്ന് സംസ്കാരത്തിന്റെ വീണ്ടെടുപ്പിലേക്ക് നീങ്ങുകയാണ്.

​ഇറാനിൽ നിന്നുള്ള പുതിയ വാർത്തകൾ ആ രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയായാണ് ലോകം കാണുന്നത്.

ഖമനേയിയുടെ അന്ത്യം ഒരു ഭരണകൂടത്തിന്റെ മാത്രം മാറ്റമല്ല, മറിച്ച് ദശകങ്ങളായി അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവെപ്പുകൂടിയാണ്.

ഇറാനിലെ ഭൂരിപക്ഷം ജനങ്ങളും നിലവിലെ ഈ കർക്കശമായ ഭരണരീതിക്ക് എതിരാണ് എന്നത് ഒരു യാഥാർത്ഥ്യമാണ്.

വെറുമൊരു മതരാഷ്ട്രം എന്നതിലുപരി, ലോകത്തിന് മികച്ച സിനിമകളും കലകളും സാഹിത്യവും സമ്മാനിച്ച ആ പഴയ 'പേർഷ്യൻ' സംസ്കാരത്തിന്റെ പ്രൗഡിയിലേക്ക് മടങ്ങാനാണ് അവിടുത്തെ സാംസ്കാരിക ലോകം ആഗ്രഹിക്കുന്നത്.

എന്തുകൊണ്ട് ഈ മാറ്റം അനിവാര്യം?

​ലോകോത്തര സിനിമകളും കഥകളും പിറന്നിരുന്ന ഇറാൻ മതാധികാരത്തിന്റെ വേലിക്കെട്ടുകളിൽ ശ്വാസം മുട്ടുകയായിരുന്നു. ആ പഴയ സർഗ്ഗാത്മക കാലഘട്ടം തിരിച്ചുപിടിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു.

ഇറാൻ ഷായെ അട്ടിമറിച്ച വിപ്ലവത്തിന് മുൻപുണ്ടായിരുന്ന ഉദാരവും സമ്പന്നവുമായ പേർഷ്യൻ സംസ്കാരത്തോട് അവിടുത്തെ യുവതലമുറയ്ക്കും ബുദ്ധിജീവികൾക്കും വലിയ ആഭിമുഖ്യമുണ്ട്. മതാധികാരം അവസാനിക്കുകയും ജനാധിപത്യപരമായ മൂല്യങ്ങൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്താൽ മാത്രമേ ഇറാനിൽ ശാശ്വതമായ സമാധാനം പുലരുകയുള്ളൂ.

അടിച്ചമർത്തലുകൾ ഇല്ലാത്ത, കലയ്ക്കും സംസ്കാരത്തിനും പ്രാധാന്യമുള്ള ഒരു പുതിയ ഇറാന്റെ ഉദയത്തിനായി നമുക്ക് കാത്തിരിക്കാം. സമാധാനവും സർഗ്ഗാത്മകതയും ആ മണ്ണിൽ വീണ്ടും തളിർക്കട്ടെ.

ഇനി കോൺഗ്രസുകാരോട് പറയാനുള്ളത് ഈ കമനായിക്ക് വേണ്ടി ചുമ്മാ കിടന്ന് മോങ്ങണ്ട എന്നാണ്. കേരളത്തിലെ കോൺഗ്രസുകാർക്ക് ഇപ്പോഴും ചരിത്രത്തോട് വലിയ താൽപര്യം ഇല്ല എന്നതാണ് ഈ കമനായി മോങ്ങലിൻ്റെ കാരണം വസ്തുത മനസ്സിലാക്ക്. 1900 വർഷം മുൻപ് വരെ നിലനിന്നിരുന്ന 2000 വർഷത്തോളം ചരിത്രമുള്ള ഒരു രാജ്യവും സംസ്കാരവും മതവുമാണ് ഇസ്രയേൽ. റോമക്കാരും ബാബിലോണിയൻ സം അടക്കം വിവിധ രാജ്യങ്ങൾ ഇസ്രയേലിനെ നശിപ്പിച്ചിട്ടുണ്ട്. ഒടുക്കം ഇസ്ലാമിക ഭീകര സംഘങ്ങളും ആക്രമിച്ച് നശിപ്പിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ അഭയം തേടിയ അവരെ ഹിറ്റ്ലർ വരെ ആക്രമിച്ചു കൊന്നു കൂട്ടി. ഇതിനിടയിൽ 1800 കളിൽ അവർ ഒരു സംഘടനയുണ്ടാക്കി ഫണ്ട് ശേഖരിച്ച് ഇസ്ലാമിക ഭീകരർ കൈവശം വച്ച്ചിരുന്ന വിജന പ്രദേശങ്ങൾ അവർ ആവശ്യപ്പെട്ട പണം കൊടുത്ത് വിലയ്ക്ക് വാങ്ങി. അവിടെ കൃഷി ചെയ്തു ജീവിച്ചു തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വ്യവസ്ഥകൾ പ്രകാരം ഇസ്രയേലിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. അന്നേരം ഇസ്ലാമിക ഭീകര ഭരണകൂടങ്ങൾക്ക് സഹിക്കാനായില്ല. വില കൊടുത്തു യഹൂദർ വാങ്ങി കൃഷി ചെയ്ത് ഭംഗിയാക്കിയ പ്രദ്ദേശം വിട്ട് ഓടിപ്പോയില്ലെങ്കിൽ കൊന്നൊടുക്കുമെന്ന് ഭീഷണി. മതഗ്രന്ഥത്തിൽ അവരുടെ അന്ത്യപ്രവാചകൻ പറഞ്ഞിട്ടുണ്ടത്രെ യഹുദനെയും കൃസ്ത്യാനിയേയും കൊന്നൊടുക്കണമെന്ന്. യഹൂദമതം ഉണ്ടായി 2600 വർഷവും കൃസ്തുമതം ഉണ്ടായി 600 വർഷവും പിന്നിട്ടശേഷം ആണ് മുസ്ലീംങ്ങളുടെ അന്ത്യപ്രവാചകൻ പറഞ്ഞു എന്ന് പറഞ്ഞ് ഇസ്ലാമിക ഭീകരർ ഈ അക്രമത്തിന് മുതിർന്നത് എന്നത് മറ്റൊരു തമാശ. എന്തായാലും ഇസ്രയേൽ തിരിച്ചടിച്ച് ഓടിച്ചു. അന്ന് മുതൽ തുടങ്ങിയതാണ് ഈ സമീപകാല യുദ്ധ കലാപരിപാടികൾ.

ഇനി ഇറാനിലേക്ക് വരാം. പഴയ പേര് പേർഷ്യ. പാഴ്സി മതക്കാർ ആയിരുന്നു. അവർ അഹുര മസ്ദ എന്ന ഏക ദൈവമാണ് ഉണ്ടായിരുന്നത്. പെട്ര അവരുടെ ദൈവാലയമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിക ഭീകരവാദികൾ ഇറാനെ കീഴടക്കി. കുറേ പാഴ്സികൾ ഓടി രക്ഷപ്പെട്ടു. നമ്മുടെ ടാറ്റയൊക്കെ അങ്ങനെ വന്നവരാണ്. ആര്യൻ കൊള്ളക്കാർ ഇന്ത്യയെ കീഴടക്കും മുൻപ് നമ്മുടെ ദ്രാവിഡ സംസ്കാരവുമായി ബന്ധമുള്ളവരായിരുന്നു പാഴ്സികൾ. എന്നാൽ ഇസ്ലാമിക ഭീകരർ ബലം പ്രയോഗിച്ച് മതം മാറ്റിയെങ്കിലും പിന്നീട് ഭരണകർത്താക്കളായി വന്ന പാഴ്സി വംശജർ അവരുടെ സാംസ്കാരിക സമ്പന്നതകൊണ്ട് ഇറാൻ എന്ന് പേര് മാറ്റിയപ്പോഴും ജനങ്ങളെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിച്ചു. ഒരു വിധം രാജ്യം സമ്പന്നമായി വളർന്ന് നിൽക്കവെ ഖൊമേനി എന്ന ഇസ്ലാമിക ഭീകരൻ തലപൊക്കി ഭരണം പിടിച്ചു. വീണ്ടും ഇസ്ലാമിക അടിമത്തം.1970 കളിൽ തുടങ്ങിയ ഈ അടിമത്ത ഭരണത്തിനെതിരെ ജനങ്ങൾ കുറേ കാലമായി സമരത്തിലാണ്. സമരങ്ങളെ കൊന്നു തീർത്ത മതഭീകര ഭരണാധിപനാണ് ഈ കൊല്ലപ്പെട്ട ഖമനായി യും അയാളുടെ പാവ ഭരണവും. ഇസ്രയേലും അമേരിക്കയും ഇറാനിലെ ജനത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുമ്പോൾ കോൺഗ്രസിന് എന്താണ് പ്രശ്നം? എന്തിന്? സ്വാതന്ത്യ സമരം നയിച്ച പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്തിൻ്റെ പരമാധികാരത്തെ കടന്നു കയറി ആക്രമിച്ചതാണത്രെ. എന്നാൽ ഹിറ്റ്ലറെ തട്ടിയതും അങ്ങനെയല്ലേ.ഇല്ലായിരുന്നെങ്കിൽ? അവൻ എന്നെ കൊല്ലാൻ ശ്രമിക്കും, ഞാൻ ചവാതിരിക്കാനും എന്നൊരു പ്രയോഗമുണ്ട്. ഇറാനിലെ ജനവും ഇസ്രയേലും ചാവാതിരിക്കാനുള്ള ശ്രമത്തിലാണ്. അതിനെ നോക്കി പല്ലിളിക്കല്ലേ.......

When a man who trampled on human rights and killed people by inciting religion is killed

Related Stories
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

Feb 12, 2026 04:26 PM

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം...

Read More >>
സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

Feb 8, 2026 08:07 AM

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ്...

Read More >>
നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

Feb 1, 2026 10:25 PM

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ...

Read More >>
Top Stories